മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതികൾ പിടിയിൽ

By News Desk, Malabar News
Ajwa Travels

ആലപ്പുഴ: മാന്നാറിൽ യുവതിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യപ്രതികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ രാജേഷ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. ഒരാള്‍ എടപ്പാളിലും മറ്റൊരാള്‍ നെടുമ്പാശേരിയിലും ഒളിവിലായിരുന്നു.

ഇതോടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 13 ആയി. ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന് യുവതിയെ ഇടനിലക്കാരിയായി ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. സ്വര്‍ണം നഷ്‌ടപ്പെട്ടതിനു പിന്നാലെ വീടാക്രമിച്ച് സംഘം യുവതിയെ തട്ടിക്കൊണ്ട് പോവുകയും പിന്നീട് വിട്ടയക്കുകയും ആയിരുന്നു.

ഫെബ്രുവരി 22ന് പുലര്‍ച്ചെയായിരുന്നു മാന്നാര്‍ സ്വദേശിനിയായ ബിന്ദുവിനെ ഒരു സംഘം ആളുകള്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഇതിനുശേഷം പാലക്കാട് ഇറക്കി വിടുകയും ചെയ്‌തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Also Read: വിലക്കുറവിൽ വഞ്ചിതരാകരുത്; ഓൺലൈൻ തട്ടിപ്പ് വ്യാപകം; വലയിൽ വീണവരിൽ മുൻ ഡിജിപിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE