മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാള്‍ കൂടി അറസ്‌റ്റില്‍

By Staff Reporter, Malabar News
mannar case
Ajwa Travels

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. ഗുണ്ടാ നേതാവ് കോട്ടയം സ്വദേശി ഷംസ് ആണ് പോലീസിന്റെ പിടിയിലായത്. ബിന്ദുവിനെ തട്ടിക്കൊണ്ടു പോകാന്‍ സ്വര്‍ണക്കടത്ത് സംഘം ഷംസിന്റെ സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

കേസുമായി ബന്ധപ്പെട്ട് ഷംസിന്റെ കൂട്ടാളികളായ നാല് പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ബിന്ദു സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നും ധാരണ തെറ്റിച്ചതാണ് തട്ടിക്കൊണ്ടു പോകാന്‍ കാരണമെന്നുമാണ് അറിയുന്നത്.

ഫെബ്രുവരി 19ന് ദുബായിൽ നിന്ന് നാട്ടിലെത്തിയ ബിന്ദുവിനെ ഒരു സംഘം ആളുകൾ വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണിയായി പ്രവര്‍ത്തിച്ചിരുന്ന ബിന്ദു പല തവണ സ്വര്‍ണം നാട്ടിലെത്തിച്ചതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Read Also: ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കിയില്ല; ഹരജി ആറാഴ്‌ചക്ക് ശേഷം പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE