യുവതിയും സ്വർണക്കടത്തിലെ കണ്ണി; തട്ടികൊണ്ടുപോയ കേസിൽ 5 പേർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
abduction case
Ajwa Travels

മാന്നാർ: ദുബായിൽ നിന്ന് നാട്ടിൽ എത്തിയ മാന്നാർ കുരട്ടിക്കാട് വിസ്‌മയവിലാസത്തിൽ ബിന്ദു ബിനോയിയെ വീടാക്രമിച്ചു തട്ടികൊണ്ടുപോയ കേസിൽ അഞ്ചുപ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം പൊന്നാനി ആനയടി പാലക്കൽ അബ്‌ദുൾ ഫഹദ് (35), എറണാകുളം പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ അൻഷാദ് (30), തിരുവല്ല ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൻതെക്കേതിൽ കുട്ടപ്പായി എന്ന ശിവപ്രസാദ് (37), പരുമല കോട്ടക്കമാലി കൊച്ചുമോൻ എന്ന സുബിർ (38) എന്നിവരാണ് പിടിയിലായത്.

കേസിലെ മുഖ്യപ്രതിയായ മാന്നാർ റാന്നിപ്പറമ്പിൽ പീറ്റർ ജേക്കബിനെ (44) നേരത്ത അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതികളെ ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും. വിദേശത്തുള്ള പ്രതികളെ ഇനിയും പിടികൂടാനുണ്ട്. എല്ലാവരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്ന് ചെങ്ങന്നൂർ ഡിവൈഎസ്‌പി ആർ ജോസ് പറഞ്ഞു.

അതേസമയം, യുവതി സ്വർണക്കടത്തിലെ കണ്ണിയാണെന്ന് അന്വേഷണത്തിൽ വ്യക്‌തമായതായി പോലീസ് അറിയിച്ചു. സ്വർണക്കടത്ത് സംബന്ധിച്ച് കസ്‌റ്റംസും കേസ് അന്വേഷിക്കുന്നുണ്ട്.

Read also: മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 12 വർഷം തടവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE