വിപണിയിൽ ഇടർച്ച; സെൻസെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

By Staff Reporter, Malabar News
India-Stock-Exchange
Representational Image
Ajwa Travels

മുംബൈ: പുതിയ ആഴ്‌ചയിൽ ഇടര്‍ച്ചയോടെ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 400 പോയിന്റ് ഇടിഞ്ഞ് 52,000 മാര്‍ക്കിൽ നിലയുറപ്പിച്ചു. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നിഫ്റ്റി സൂചിക 15,650 പോയിന്റിനും താഴേക്ക് പോയി. മറ്റ് ഏഷ്യന്‍ വിപണികളിലും രാവിലെ മുതൽ സമ്മിശ്ര വികാരമാണ് ദൃശ്യമാവുന്നത്.

സെന്‍സെക്‌സില്‍ ബജാജ് ഫൈനാന്‍സാണ് രാവിലെ ഏറ്റവും പിന്നിലേക്ക് പോയത്. 2 ശതമാനം തകര്‍ച്ച ബജാജ് ഫൈനാന്‍സ് ഓഹരികളില്‍ ഉണ്ടായി. എന്‍ടിപിസി, ഡോ. റെഡ്ഢീസ് ലബോറട്ടറീസ്, ഭാരതി എയര്‍ടെല്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികൾക്ക് ഒരു ശതമാനത്തോളം ഇടിവുണ്ടായി. അദാനി ഗ്രൂപ്പിന്റെ ഓഹരികളിലും ഇടിവുണ്ടായി.

Read Also: മോഷണം പോയ തടി കണ്ടെത്താൻ വനംവകുപ്പ്; പാലക്കാട്, തൃശൂർ ജില്ലകളിൽ റെയ്‌ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE