മോഷണം പോയ തടി കണ്ടെത്താൻ വനംവകുപ്പ്; പാലക്കാട്, തൃശൂർ ജില്ലകളിൽ റെയ്‌ഡ്

By News Desk, Malabar News
Ajwa Travels

പാലക്കാട്: മോഷണം പോയ തടി കണ്ടെത്താൻ പാലക്കാട്, തൃശൂർ ജില്ലകളിൽ വനംവകുപ്പിന്റെ റെയ്‌ഡ്. പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളിൽ നിന്ന് മോഷണം പോയ തടി കണ്ടെത്തുകയാണ് ലക്ഷ്യം. തടിമില്ലുകൾ ഉൾപ്പടെയുള്ളവയിൽ വനംവകുപ്പിന്റെ ആറ് സംഘങ്ങളാണ് പരിശോധന നടത്തുന്നത്.

മുട്ടിൽ മരം കൊള്ളയ്‌ക്ക് പിന്നാലെ തൃശൂരിലും വ്യാപക മരംമുറി ഉണ്ടായിട്ടുണ്ടെന്ന് വനംവകുപ്പ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റവന്യൂ വകുപ്പ് പുറപ്പെടുവിച്ച വിവാദ ഉത്തരവിന്റെ മറവിലാണ് തൃശൂർ ജില്ലയുടെ വിവിധ വനമേഖലകളിൽ നിന്ന് വ്യാപകമായി മരം മുറിച്ചു കടത്തിയത്. റിസർവ് ചെയ്‌ത തടികൾ ഉൾപ്പടെയാണ് കടത്തിയിരുന്നത്. മാത്രമല്ല, പാസോ മറ്റ് രേഖകളോ ഇല്ലാതെ തന്നെ ഈ തടികൾ മില്ലുകളിലേക്ക് കൊണ്ടുപോയി എന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ ആറോളം സംഘങ്ങൾ തൃശൂർ, പാലക്കാട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുന്നത്.

അതേസമയം, മുട്ടിൽ മരംമുറി കേസ് അന്വേഷിക്കാൻ ഉന്നത അന്വേഷണ സംഘം ഉടൻ വയനാട്ടിലെത്തും. വനംവകുപ്പിന്റെ ഡിഎഫ്‌ഒ തല സംഘം ജില്ലയിൽ ക്യാംപ് ചെയ്‌ത്‌ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: പ്രതിഷേധം ശക്‌തമാക്കാൻ ബിജെപി; മരംമുറി നടന്ന സ്‌ഥലങ്ങൾ സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE