പ്രതിഷേധം ശക്‌തമാക്കാൻ ബിജെപി; മരംമുറി നടന്ന സ്‌ഥലങ്ങൾ സന്ദർശിക്കും

By Trainee Reporter, Malabar News
wood smuggling-controversary
Representational image
Ajwa Travels

തിരുവനന്തപുരം: മരംമുറി കൊള്ളക്ക് എതിരെ സംസ്‌ഥാന വ്യാപകമായി സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന ബിജെപി നേതാക്കൾ ഇന്ന് മരം മുറിക്കൽ നടന്ന സ്‌ഥലങ്ങൾ സന്ദർശിക്കും. സംസ്‌ഥാന ഭാരവാഹി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സന്ദർശനം.

സംസ്‌ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പത്തനംതിട്ട ജില്ലയിലും ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്‌ണദാസ്‌ തൃശൂരിലും സന്ദർശനം നടത്തും. സംസ്‌ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കാസർഗോഡും വൈസ് പ്രസിഡണ്ട് എൻ രാധാകൃഷ്‌ണൻ എറണാകുളം, ഇടുക്കി ജില്ലയിലെ മരംമുറി നടന്ന സ്‌ഥലങ്ങളും സന്ദർശിക്കും. ഈ മാസം 16ന് സംസ്‌ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ധർണയും ബിജെപി സംഘടിപ്പിക്കും.

Read also: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; 11 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE