വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 359 പോയിന്റ് ഉയർന്നു

By Staff Reporter, Malabar News
Ajwa Travels

മുംബൈ: രണ്ടുദിവസമായുള്ള തളർച്ചയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി സൂചികകൾ. നിഫ്റ്റി 14,400ന് അടുത്തെത്തി. സെൻസെക്‌സ് 359 പോയന്റ് നേട്ടത്തിൽ 48,923 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 100 പോയന്റ് ഉയർന്ന് 14,381ലുമാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 999 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 232 ഓഹരികൾ നഷ്‌ടത്തിലുമാണ്. 28 ഓഹരികൾക്ക് മാറ്റമില്ല.

ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, എസ്ബിഐ, മാരുതി സുസുകി, റിലയൻസ്, ആക്‌സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി, റിയാൽറ്റി, എഫ്എംസിജി സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.25 ശതമാനത്തോളം ഉയർന്നു.

Read Also: റേറ്റിംഗ് കൃത്രിമം; റിപ്പബ്ളിക് ടിവിയുടെ അംഗീകാരം റദ്ദാക്കണമെന്ന് എൻബിഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE