മാസ്‌ക് ഇല്ലാതെ വിമാനയാത്ര ചെയ്‌താൽ നടപടി; ഡെൽഹി ഹൈക്കോടതി

By Team Member, Malabar News
flights
Representational image
Ajwa Travels

ന്യൂഡെൽഹി : മാസ്‌ക് ഇല്ലാതെ വിമാനയാത്ര നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ഡെൽഹി ഹൈക്കോടതി. വിമാന യാത്രയിൽ മാസ്‌ക് ധരിക്കാൻ വൈമുഖ്യം കാണിച്ചാൽ, ആളെ തിരിച്ചിറക്കുകയോ യാത്ര വിലക്കുന്ന കരിമ്പട്ടികയിൽ ഉൾപെടുത്തുകയോ വേണമെന്നു ഡെൽഹി ഹൈക്കോടതി നിർദേശിച്ചു. ജസ്‌റ്റിസ്‌ സി ഹരിശങ്കർ പുറത്തിറക്കിയ മാർഗ നിർദേശത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌.

ഒപ്പം തന്നെ വായും മൂക്കും മൂടാതെ അലക്ഷ്യമായി മാസ്‌ക് ധരിക്കുന്ന രീതി ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ മാർച്ച് 5ആം തീയതി കൊൽക്കത്തയിൽ നിന്നും ഡെൽഹിയിലേക്ക് എയർഇന്ത്യ വിമാനത്തിൽ യാത്ര ചെയ്‌ത സാഹചര്യത്തിൽ സ്‌ഥിതി നേരിട്ട് കണ്ട് ബോധ്യമായതിനെ തുടർന്ന് അദ്ദേഹം സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

Read also : ഇ ശ്രീധരന്‍ പാലക്കാട്; പിഎസ്‌സി മുൻ ചെയർമാൻ രാധാകൃഷ്‌ണൻ തൃപ്പൂണിത്തുറയിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE