വാരാപ്പുഴയിൽ പടക്കശാലയിൽ വൻ പൊട്ടിത്തെറി; ഒരാൾ മരിച്ചു-7 പേർക്ക് പരിക്ക്

പരിക്കേറ്റവരിൽ മൂന്ന് കുട്ടികൾ ഉണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

By Trainee Reporter, Malabar News
Massive explosion at varapuzha firecrackers; One dead, 7 injured
Ajwa Travels

കൊച്ചി: വാരാപ്പുഴയിൽ പടക്കശാലയിൽ വൻ പൊട്ടിത്തെറി. ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് കുട്ടികൾ ഉണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. വരാപ്പുഴ മുട്ടിനകത്തെ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളിലാണ് പൊട്ടിത്തെറി ഉണ്ടായത്. കോൺക്രീറ്റ് കെട്ടിടം പൂർണമായി തകർന്നു. അഗ്‌നിരക്ഷാ സേന തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഉഗ്രസ്‌ഫോടനമാണ് ഉണ്ടായതെന്ന് വ്യക്‌തമാകുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. സമീപത്തെ കെട്ടിടങ്ങൾക്ക് അടക്കം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീടുകളുടെ ജനലുകളും തകർന്നിട്ടുണ്ട്. വാരാപ്പുഴ ഭാഗത്ത് കെട്ടിടങ്ങൾക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായി. സ്‌ഫോടനം നടന്നതിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്.

Most Read: അഴിമതിക്കേസ്; മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE