അട്ടപ്പാടിയിൽ ജനുവരി 15നകം ആക്ഷൻ പ്ളാൻ തയ്യാറാക്കി നടപ്പിലാക്കും; മന്ത്രി

By Web Desk, Malabar News
K-Radhakrishnan
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ ജനുവരി 15നകം ആക്ഷൻ പ്ളാൻ തയ്യാറാക്കി നടപ്പിലാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. ഇതിനായി രാഷ്‌ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം തേടുമെന്ന് മന്ത്രി പറഞ്ഞു.

ശിശു മരണങ്ങളെ തുടർന്ന നവംബർ 27ന് മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ ചേർന്ന യോഗത്തിനു ശേഷം നടപ്പിലാക്കിയ കാര്യങ്ങൾ വിലയിരുത്താനാണ് അവലോകന യോഗം ചേർന്നത്. വിവിധ വകുപ്പ് മേധാവികൾ ഇതുവരെ നടപ്പിലാക്കിയതും ഇനി നടപ്പിലാക്കാനുള്ള കാര്യങ്ങളും യോഗത്തിൽ വിശദീകരിച്ചു.

അട്ടപ്പാടിയിൽ പ്രത്യേക നോഡൽ ഓഫിസറെ നിയമിക്കുന്ന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. ആദിവാസി ജനതയ്‌ക്ക്‌ അനുവദിക്കുന്ന ഫണ്ട് കൃത്യമായി അവരിലേക്ക് എത്തുന്നുണ്ടോയെന്ന് പരിശോധിക്കും. ഊരുകൾ കേന്ദ്രീകരിച്ച് സാക്ഷരതാ പ്രവർത്തനം ശക്‌തമാക്കുമെന്നും മന്ത്രി പറഞ്ഞു.

കളക്‌ടർ മൃൺമയി ജോഷിയുടെ നേതൃത്വത്തിൽ ഓരോ ഘട്ടത്തിലും പ്രവർത്തന പുരോഗതി വിലയിരുത്തും. ആരോഗ്യം, വനം, എക്‌സൈസ്‌, ഐടിഡിപി, ഐസിഡിഎസ്, കുടുംബശ്രീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

National News: ശീത തരംഗത്തിൽ വിറച്ച് ഉത്തരേന്ത്യ; ഡെൽഹിയിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE