മൗലിദ് മഹാസംഗമം; വ്യാഴം പുലർച്ചെ മുതൽ മർകസിൽ – കാന്തപുരം ഉസ്‌താദ്‌ നേതൃത്വം നൽകും

By Desk Reporter, Malabar News
prophet birthday prayer _Malabar News
Ajwa Travels

കോഴിക്കോട്: മുഹമ്മദ് നബി (സ്വ)യുടെ ജൻമദിനമായ റബീഉൽ അവ്വൽ പന്ത്രണ്ട് വ്യാഴാഴ്‌ച പുലർച്ചെ 4 മണി മുതൽ മർകസിൽ മൗലിദ് മഹാസംഗമം നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. ഓൺലൈനിൽ നടക്കുന്ന ചടങ്ങുകൾ രാവിലെ 9 മണി വരെ നീണ്ടു നിൽക്കും.

കാന്തപുരം ഉസ്‌താദ്‌ രചിച്ച റൗളുൽ മൗറൂദ്, പ്രശസ്‌തമായ മൻഖൂസ്, ശറഫൽ അനാം മൗലിദുകൾ, അന്താരാഷ്‍ട്ര ഖ്യാതിയുള്ള ബർസൻജി മൗലിദ് എന്നിവ ചടങ്ങിൽ പാരായണം ചെയ്യും. അതോടൊപ്പം ഖസീദതുൽ ബുർദ, അറബി, ഉറുദു, മലയാളം ഭാഷകളിൽ രചിക്കപ്പെട്ട പ്രവാചക പ്രകീർത്തനങ്ങൾ എന്നിവ കേരളത്തിലെ പ്രശസ്‌ത മദിഹീങ്ങളുടെ നേതൃത്വത്തിൽ ആലപിക്കും.

മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ ആമുഖ പ്രാർഥന നടത്തും. മർകസ് വൈസ് പ്രസിഡണ്ട് കെ.കെ. അഹ്‌മദ് കുട്ടി മുസ്‌ലിയാർ, മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, ഡോ.എ.പി അബ്‌ദുൽ ഹകീം അസ്ഹരി എന്നിവർ പങ്കെടുക്കും. മർകസിന്റെ ഔദ്യോഗിക യൂട്യൂബ് പേജായ Markazonline വഴി പരിപാടികൾ തൽസമയ സംപ്രേക്ഷണം ചെയ്യും. വിവരങ്ങൾക്ക്: 9072 500 406

Most Read: ഗോവധ നിരോധന നിയമം; പിടിയിലാകുന്നത് നിരപരാധികൾ; അലഹബാദ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE