സംസ്‌ഥാനത്ത് കോളേജുകളും അടച്ചിടാൻ സാധ്യത; തീരുമാനം അവലോകന യോഗത്തിൽ

By Team Member, Malabar News
May Be Colleges Will Close In Kerala Due To Covid Spread
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകളും രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ അടച്ചിടുന്നത് പരിഗണനയിൽ. എന്നാൽ കോളേജുകൾ അടക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മറ്റന്നാൾ നടക്കുന്ന അവലോകന യോഗത്തിലായിരിക്കും എടുക്കുക. നിലവിൽ യോഗത്തിന്റെ അജൻഡയിൽ കോളേജുകൾ അടക്കുന്നത് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്‌ഥാനത്ത് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ അടക്കം നൂറിലേറെ ക്ളസ്‌റ്ററുകൾ ഇപ്പോൾ രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ പൊതു സ്‌ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. കൂടാതെ രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളും പരിഗണനയിലുണ്ട്. ക്ളസ്‌റ്ററുകൾ രൂപപ്പെട്ടതിനെ തുടർന്നും, രോഗവ്യാപനം ക്രമാതീതമായി ഉയർന്നതിനെ തുടർന്നും തിരുവനന്തപുരത്തെ ചില കോളേജുകൾ ഇതിനോടകം അടച്ചു കഴിഞ്ഞു.

അതേസമയം വെള്ളിയാഴ്‌ച മുതൽ സംസ്‌ഥാനത്ത് 10,11,12 ക്‌ളാസുകൾ ഒഴികെയുള്ളവക്ക് ഓഫ്‌ലൈൻ ക്‌ളാസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ സ്‌കൂളുകളും കോളേജുകളും കോവിഡ് ക്ളസ്‌റ്ററുകൾ ആകുന്ന സാഹചര്യത്തിൽ ഓഫ്‌ലൈൻ ക്‌ളാസുകൾ പൂർണമായും ഒഴിവാക്കാനുള്ള സാധ്യതയുമുണ്ട്. മറ്റന്നാൾ വൈകുന്നേരം 5 മണിക്കാണ് സംസ്‌ഥാനത്ത് കോവിഡ് അവലോകന യോഗം നടക്കുക. അമേരിക്കയിൽ ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.

Read also: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റില്‍ തീപിടുത്തം; ആളപായമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE