ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിക്കും; മായാവതി

By Syndicated , Malabar News
Mayawati
Ajwa Travels

ലഖ്‌നൗ: യുപിയിലെ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിക്കെതിരെ മായാവതിയുടെ രൂക്ഷവിമര്‍ശനം. ‘വരുന്ന തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും. ബിജെപിയുടെ തെറ്റായ നയങ്ങള്‍ തന്നെയാണ് ഇതിന് കാരണം’- മായാവതി പറഞ്ഞു.

“തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുടെ രാഷ്‌ട്രീയ നാടകങ്ങളും കപട നാട്യങ്ങളുമാണ് യുപിയിൽ നടക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കാരണം യുപിയിലെ ജനങ്ങള്‍ കഷ്‌ടതകള്‍ അനുഭവിക്കുന്നു”- മായാവതി കൂട്ടിച്ചേര്‍ത്തു.

ബഹുജന്‍ സമാജിലെ ജനങ്ങൾ ബിജെപി, കോണ്‍ഗ്രസ്, എസ്‌പി തുടങ്ങിയവരുടെ ജനവിരുദ്ധ നയങ്ങള്‍ മൂലം പീഡനമനുഭവിക്കുകയാണ്. ജനങ്ങള്‍ ഇതൊരിക്കലും മറക്കില്ല. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഈ പാര്‍ട്ടികളൊക്കെ ബാധ്യസ്‌ഥരാണ്. കൂടാതെ പഞ്ചാബിലെയും ഉത്തരാഖണ്ഡിലെയും ജനത മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്നും മായാവതി പറഞ്ഞു.

Read also: സംപ്രേഷണ വിലക്ക് നീക്കണം; മീഡിയ വൺ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE