ജ്വല്ലറി തട്ടിപ്പുക്കേസ്; എംസി കമറുദ്ദീന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

By News Desk, Malabar News
MC Kamarudhin_2020 Sep 10
Ajwa Travels

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുക്കേസില്‍ ഹോസ്ദുര്‍ഗ് കോടതി ജാമ്യാപേക്ഷ തള്ളിയിതിനെ തുടര്‍ന്ന് എംസി കമറുദ്ദീന്‍ എംഎല്‍എ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഫാഷന്‍ ഗോള്‍ഡ് നടത്തിപ്പില്‍ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ബിസിനസ് പരാജയപ്പെട്ടത് മൂലം ഉണ്ടായ പ്രശ്‌നങ്ങളാണ് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതില്‍ വീഴ്‌ച വരാന്‍ കാരണമെന്നാണ് കമറുദ്ദീന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

അന്വേഷണവുമായി സഹകരിക്കുന്നതിനാല്‍ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നും കമറുദ്ദീന്‍ കോടതിയെ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംസി കമറുദ്ദീന്‍ ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടെന്നാണ് സ്‌ഥിരീകരണം.

Also Read: നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് കെമാൽ പാഷ

ആന്‍ജിയോ ഗ്രാം പരിശോധനയില്‍ ഹൃദ്‌രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് എംഎല്‍എയെ ശസ്‌ത്രക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. അതേസമയം, കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടിക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസിറക്കി രണ്ടാഴ്‌ചയാകുമ്പോഴും പൂക്കോയ തങ്ങള്‍ ഒളിവില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE