സംപ്രേഷണ വിലക്ക്; സുപ്രീം കോടതിയെ സമീപിച്ച് മീഡിയ വൺ

By Team Member, Malabar News
Rape case against Malayali youth
Ajwa Travels

ന്യൂഡെൽഹി: സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മീഡിയ വൺ ചാനൽ. വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹരജി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ചാനൽ സുപ്രീം കോടതിയെ സമീപിച്ചത്.

കേന്ദ്രസർക്കാർ ചാനലിന് ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി ഇന്നാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. ചീഫ് ജസ്‌റ്റിസ്‌ എസ് മണികുമാർ, ജസ്‌റ്റിസ്‌ ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്. കേന്ദ്ര സർക്കാർ മുദ്ര വെച്ച കവറിൽ ഹാജരാക്കിയ രഹസ്യ രേഖകൾ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.

കഴിഞ്ഞ ജനുവരി 31ആം തീയതിയാണ് മീഡിയ വൺ ചാനലിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കിയത്. കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തെ നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. അതിന് പിന്നാലെയാണ് ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹരജി സമർപ്പിച്ചിരുന്നത്.

Read also: ആണവായുധ ഭീഷണി ആവർത്തിച്ച് റഷ്യ; വിനാശകരമെന്ന് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE