കിഴക്കമ്പലം; പരിക്കേറ്റ ഉദ്യോഗസ്‌ഥരുടെ ചികിൽസ പോലീസ് ഏറ്റെടുക്കും

By Syndicated , Malabar News
kizhakkambalam-violence
Ajwa Travels

തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമത്തിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥരുടെ ചികിൽസാ ചിലവ് പോലീസ് വഹിക്കും. അതിക്രമത്തിനിരയായ ഉദ്യോഗസ്‌ഥർ ചികിൽസക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും. ചികിൽസ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായതായി ഡിജിപി അനിൽ കാന്ത്​ വ്യക്‌തമാക്കി.

അക്രമത്തിനിരയായ പോലീസുകാർക്ക് ഇതുവരെ സർക്കാർ ചികിൽസ സഹായം നൽകിയിട്ടില്ലെന്ന് കേരള പോലീസ് അസോസിയേഷൻ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം ഡിസ്‌ചാർജ്‌ ചെയ്‌തപ്പോഴും പോലീസുകാർക്ക് സ്വന്തം പണം ചെലവഴിക്കേണ്ടിവന്നു.

കൃത്യ നിർവഹണത്തിനിടെ സംഭവിച്ച കാര്യത്തിന് ചികിൽസാ ചിലവ് വഹിക്കേണ്ട ഉത്തരവാദിത്വം സർക്കാരിന് ഉണ്ടെന്നും പോലീസ് അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് ചികിൽസാ ചിലവ് വഹിക്കുമെന്ന അറിയിപ്പ് പോലീസ്​ ആസ്‌ഥാനത്തുനിന്ന്​ പുറത്തുവന്നത്​.

Read also: കെ-റെയിൽ; സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE