തൃശൂരിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ആശങ്ക; വ്യാപാരികൾ മന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും

By News Desk, Malabar News
Ajwa Travels

തൃശൂർ: തൃശൂരിലെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച ചർച്ചകൾ പരിഹരിക്കാൻ ജില്ലയിലെ മന്ത്രിമാരും കളക്‌ടറും ഇന്ന് വ്യാപാരികളുമായി ചർച്ച നടത്തും. കടകളും മാർക്കറ്റുകളും തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് ചേരുന്ന യോഗങ്ങളിൽ തീരുമാനമുണ്ടാകും.

മുഖ്യമന്ത്രി ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും വ്യാപാര സ്‌ഥാപനങ്ങൾ തുറക്കാൻ ജില്ലാ കളക്‌ടർ എസ് ഷാനവാസ് അനുവദിക്കാത്തതാണ് വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണം. സംസ്‌ഥാനത്ത് വിവിധ സ്‌ഥലങ്ങളിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും ജില്ലയിൽ മത്രം ഇവ നടപ്പാകുന്നില്ലെന്നായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരാതി.

ജില്ലയിലെ മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്‌ണൻ, ആർ ബിന്ദു, വ്യാപാരികളുടെ പ്രതിനിധികൾ, ജില്ലാ കളക്‌ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ലോക്ക്ഡൗൺ ഇളവുകൾ എങ്ങനെ നടപ്പിലാക്കണം എന്ന കാര്യത്തിൽ വ്യക്‌തതത വരുത്തും.

Also Read: വളയം പോലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിക്കും; ബദൽ സംവിധാനം ഒരുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE