വളയം പോലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിക്കും; ബദൽ സംവിധാനം ഒരുക്കും

By Staff Reporter, Malabar News
valayam-police-station
Ajwa Travels

കോഴിക്കോട്: അപകടാവസ്‌ഥയിലായ വളയം പോലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റാനും അതുവരെ ബദൽ സംവിധാനമൊരുക്കാനും ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം. തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തരുതെന്ന്‌ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.

വളയം ടൗണിൽ ചെക്കോറ്റ റോഡിൽ സ്വകാര്യവ്യക്‌തി സൗജന്യമായി നൽകിയ സ്‌ഥലത്ത് 2004ലാണ് രണ്ടുനിലയുള്ള പോലീസ് സ്‌റ്റേഷൻ കെട്ടിടം നിർമിച്ചത്. മൂന്നുവർഷം മുമ്പാണ് കോൺക്രീറ്റ് മേൽക്കൂര ചോർന്നുതുടങ്ങിയത്. ഇപ്പോൾ മഴയിൽ മുകൾനിലയിലെ മുറികളിൽ നിൽക്കാൻപോലും പറ്റാത്ത സ്‌ഥിതിയാണ്.

കോൺക്രീറ്റ് ബീമുകൾക്കും ഭിത്തികൾക്കും വിള്ളൽ വീണിട്ടുണ്ട്. മഴവെള്ളം ഒഴുകിയിറങ്ങി താഴെ നിലയിലുമെത്തും. വയറിങ് നശിച്ചതിനാൽ ചുമരിൽ തൊട്ടാൽ ഷോക്കേൽക്കുന്ന അവസ്‌ഥയാണ്. മഴ കനത്തതോടെ കെട്ടിടം ഏപ്പോൾ വേണമെങ്കിലും നിലംപതിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. നിർമാണത്തിലെ അപാകത കാരണമാണ് 15 വർഷത്തിനുള്ളിൽ കെട്ടിടം ഈ നിലയിലായതെന്ന വിമർശനങ്ങളാണ് ഉയരുന്നത്.

വനിതാ പോലീസുകാരുൾപ്പെടെ 45 ഉദ്യോഗസ്‌ഥരുണ്ട് സ്‌റ്റേഷനിൽ. ഇവരിൽ 15 പേരെങ്കിലും ഒരുസമയം ഡ്യൂട്ടിയിലുണ്ടാകും. ഇപ്പോൾ വേനൽമഴയിൽ ചോർച്ച ശക്‌തമായതോടെയാണ് കെട്ടിടം മാറാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയത്. വാടകക്കെട്ടിടത്തിൽ താൽക്കാലിക സംവിധാനമൊരുക്കാനാണ് അധികൃതരുടെ ശ്രമം.

Read Also: ഒറ്റപ്പെട്ട കനത്ത മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE