മെസി അരങ്ങേറി; പിഎസ്‌ജിക്ക് തുടർച്ചയായ നാലാം ജയം

By Staff Reporter, Malabar News
messi-first-match-psg
Ajwa Travels

പാരിസ്: ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പിഎസ്‌ജിയിൽ അരങ്ങേറ്റ മൽസരത്തിനിറങ്ങി ലയണൽ മെസി. റെയിംസിനെതിരായ മൽസരത്തിൽ 66ആം മിനിറ്റിൽ പകരക്കാരനായാണ് മെസി ഇറങ്ങിയത്. നെയ്‌മറിന് പകരക്കാരനായെത്തിയ മെസിയെ വൻ ആരവത്തോടെയാണ് ആരാധകർ വരവേറ്റത്.

മൽസരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് പിഎസ്‌ജി ജയിച്ചു. കിലിയന്‍ എംബാപെയാണ് രണ്ട് ഗോളും നേടിയത്. 16, 63 മിനിറ്റുകളിലായിരുന്നു എംബാപെയുടെ ഗോളുകള്‍. സീസണില്‍ കളിച്ച നാല് മൽസരങ്ങളും ജയിച്ച ഏക ടീമായ പിഎസ്‌ജിയാണ് ഫ്രഞ്ച് ലീഗ് പോയിന്റ് പട്ടികയില്‍ മുന്നില്‍. 17ആം സ്‌ഥാനക്കാരാണ് റെയിംസ്.

Read Also: ‘ശാകുന്തളം’ 5 ഭാഷകളിൽ; സമന്തയുടെ നായകനായി ‘കേരളക്കരയുടെ സൂഫി’ ദേവ് മോഹന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE