ടിക് ടോക്കിനെ വാങ്ങാനൊരുങ്ങി മൈക്രോസോഫ്റ്റ്

By Desk Reporter, Malabar News
microsoft_2020 Aug 03
Ajwa Travels

വാഷിങ്ടൺ: അമേരിക്കയിൽ ടിക് ടോക്കിനെ വാങ്ങാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതുമായി‌ ബന്ധപ്പെട്ട് ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ്ഡാൻസ് കമ്പനിയുമായി കരാറിലേർപ്പെടാൻ ധാരണയായതായി മൈക്രോസോഫ്റ്റ് അറിയിച്ചു. അമേരിക്കയിൽ ടിക് ടോക്കിന് നിരോധനമേർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ തീർച്ചപ്പെടുത്തൽ. പ്രസിഡന്റുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

രാജ്യസുരക്ഷയെ കണക്കിലെടുത്ത്, ബൈറ്റ്ഡാൻസിന്റെ യു.എസ് ഭാഗം യു.എസ് കമ്പനികൾക്ക് വിൽക്കുന്നതിന് വേണ്ടി കമ്പനിയെ ട്രംപ് സമ്മർദ്ദം ചെലുത്തുന്നതായി ബ്ലൂംബർഗ് നേരെത്തെ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റ് തന്നെ അമേരിക്കയിൽ ടിക് ടോക് വാങ്ങുന്നതിനെകുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടുന്നത്. ബ്ലോഗ് പോസ്റ്റിലൂടെയാണ് മൈക്രോസോഫ്റ്റ് കച്ചവടസംബന്ധമായ വിവരങ്ങൾ വ്യക്തമാക്കിയത്.

ട്രംപുമായി കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കകളെ മാനിക്കുന്നുവെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. യു.എസിലെ സുരക്ഷാ സംവിധാനങ്ങൾക്ക് മുഴുവനായും അവലോകനം സാധ്യമാകുന്ന രീതിയിലാകും ടിക് ടോക്കിന്റെ പ്രവർത്തനം. അമേരിക്കയുടെ ട്രഷറിയടക്കം എല്ലാവിധത്തിലുമുള്ള സാമ്പത്തികനേട്ടങ്ങൾക്കും ഉതകും വിധമാകും ടിക് ടോക് ക്രമീകരിക്കുകയെന്നും മൈക്രോസോഫ്റ്റ്‌ കൂട്ടിച്ചേർത്തു. ബൈറ്റ്ഡാൻസുമായുള്ള ചർച്ചകൾ പെട്ടന്ന് തന്നെ തുടങ്ങുമെന്നും 2020 സെപ്റ്റംബർ 15നു മുൻപായി ഇതുമായി ബന്ധപ്പെട്ട എല്ലാ കടമ്പകളും പൂർത്തിയാക്കുമെന്നും ബ്ലോഗിൽ പറയുന്നു.

ടിക് ടോക് ഉപയോഗിക്കുന്ന അമേരിക്കൻ പൗരന്മാരുടെ വിവരങ്ങൾ ഒരു രാജ്യവുമായി പങ്കുവെക്കില്ലെന്നും ഈ വിവരങ്ങൾ അമേരിക്കയിൽ തന്നെ സൂഷിക്കുമെന്നും മൈക്രോസോഫ്റ്റ് ഉറപ്പ് നൽകി. ബൈറ്റ്ഡാൻസുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും അന്തിമതീരുമാനത്തിൽ എത്തിച്ചേരുന്നതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE