മൈക്ക് തകരാറിലായ കേസ്; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട് സമർപ്പിക്കും

By Trainee Reporter, Malabar News
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്‌മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട് സമർപ്പിക്കും. കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് നൽകുക. മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന ഇലക്‌ട്രോണിക്‌സ് വിഭാഗം റിപ്പോർട്ടും ഇന്ന് കോടതിയിൽ ഹാജരാക്കും.

പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന കാരണം പറഞ്ഞാണ് കന്റോൺമെന്റ് പോലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. എന്നാൽ, കേസെടുത്തത് വൻ വിവാദമാവുകയും പൊതുജനമടക്കം പരിഹാസവുമായി രംഗത്ത് വരികയും ചെയ്‌തതോടെ കേസിൽ നിന്ന് സർക്കാർ നേരത്തെ തന്നെ തലയൂരിയിരുന്നു. കേസിൽ പരിശോധന മാത്രം മതിയെന്നും തുടർനടപടികൾ പാടില്ലെന്നും മുഖ്യമന്ത്രി പോലീസിന് നിർദ്ദേശവും നൽകിയിരുന്നു.

ഇതോടെ കസ്‌റ്റഡിയിലെടുത്ത മൈക്ക്, ആംബ്ളിഫയർ, വയർ എന്നിവ ഉടമക്ക് തിരിച്ചു നൽകുകയും ചെയ്‌തു. സെക്കന്റുകൾ മാത്രം മൈക്ക് തകരാറിലായതിനെ പേരിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തത്. കേസെടുത്തതിന് പുറമെ, മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവ് എസ്‌വി സൗണ്ട്‌സ് ഉടമ രഞ്‌ജിത്തിൽ നിന്ന് മൈക്ക്, ആംബ്ളിഫയർ, വയർ എന്നിവ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും പരിശോധിക്കുകയും ചെയ്‌തതാണ്‌ വിവാദമാകാൻ കാരണം.

Most Read: കെഎസ്ആർടിസിക്ക് 30 കോടി സഹായധനം അനുവദിച്ചു; കെഎൻ ബാലഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE