സംസ്‌ഥാനത്ത് കെഎസ്ആർടിസി ഡിപ്പോകളിൽ ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കും; മന്ത്രി

By Team Member, Malabar News
Antony Raju
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാൻ തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. നിയമവിധേയമായി പ്രവർത്തിക്കുന്ന ഏതൊരു സ്‌ഥാപനത്തിനും കെഎസ്ആർടിസി ഡിപ്പോകളിൽ കടമുറികൾ വാടകയ്‌ക്ക്‌ നൽകുമെന്നും, ഇതിന് നിയമ തടസങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ കെഎസ്ആർടിസിക്ക് ടിക്കറ്റേതര വരുമാനം വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മദ്യം വാങ്ങാനായി എത്തുന്ന ആളുകൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡിപ്പോകളിൽ വർഷങ്ങളായി വാടകയ്‌ക്ക്‌ പോകാതെ ഒഴിഞ്ഞു  മുറികളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാമെന്ന ആശയം എംഡി ബിജു പ്രഭാകർ മുന്നോട്ട് വച്ചത്. നിലവിൽ ഭൂരിഭാഗം മദ്യശാലകളും സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ വൻ തുകയാണ് വാടകയായി ബെവ്‌കോ നൽകുന്നത്. ഡിപ്പോകളിൽ മദ്യശാലകൾ തുറക്കുന്നതോടെ ഈ വരുമാനം കെഎസ്ആർടിസിക്ക് ലഭിക്കുകയും ചെയ്യും.

അതേസമയം തന്നെ കെഎസ്ആർടിസി ഡിപ്പോകളിൽ വിൽപന ശാലകൾ മാത്രമാണ് തുറക്കുന്നതെന്നും, ഇരുന്ന് മദ്യം കഴിക്കാനുള്ള സൗകര്യം ഒരുക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ  ജീവനക്കാര്‍ ജോലി സമയത്ത് മദ്യപിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. അനുവദനീയമായ അളവില്‍ മദ്യവുമായി യാത്ര ചെയ്യുന്നതിന് നിയമതടസമില്ല എന്നതും അനുകൂല ഘടകമാണ്. ഒപ്പം തന്നെ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്‌ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കടമുറികള്‍ വാടകയ്‌ക്ക്‌ നല്‍കുമെന്നും ഗതാഗതമന്ത്രി വ്യക്‌തമാക്കി.

Read also: നിയമലംഘനം ചോദ്യം ചെയ്‌തു; പിതാവിനും മകനും ടിപ്പർ ലോറി ഡ്രൈവർമാരുടെ മർദ്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE