സ്വകാര്യ സ്‌ഥാപനങ്ങളിൽ വൈദ്യുതി ചാര്‍ജിങ്; അനുമതി നൽകുമെന്ന് മന്ത്രി

By News Desk, Malabar News
Electric-Vehicle-Charging-Station in Kasaragod
Representational Image
Ajwa Travels

തിരുവനന്തപുരം: സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്‌ഥാപിക്കാന്‍ അനുമതി നല്‍കുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്‌ണന്‍ കുട്ടി. വൈദ്യുതി ബോര്‍ഡിന്റെ ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ യൂണിറ്റിന് പതിനഞ്ചുരൂപ ഈടാക്കി തുടങ്ങിയതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം.

വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഹോട്ടലുകൾ മറ്റ് സ്‌ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സ്‌ഥാപിക്കും. സൗകര്യമുള്ള ഇടങ്ങളിലെല്ലാം വൈദ്യുതി ബോര്‍ഡ് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡിന് ഒരു യൂണിറ്റിന് അഞ്ചു രൂപയാണ് നല്‍കേണ്ടത്.

കെഎസ്ഇബി വൈദ്യുതി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌ഥാപിച്ചിരുന്ന സ്‌റ്റേഷനുകളില്‍ ഇതുവരെ സൗജ്യന്യ ചാര്‍ജിങ് ആയിരുന്നു. ഇന്നലെ അര്‍ധരാത്രി മുതല്‍ യൂണിറ്റിന് പതിനഞ്ചുരൂപ ഈടാക്കിത്തുടങ്ങി. സൗജന്യ ചാര്‍ജിങ് പലയിടത്തും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.

National News: ഹൃദയാഘാതം; ബോളിവുഡ് നടൻ സിദ്ധാർഥ്‌ ശുക്ള അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE