പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളായി പീഡിപ്പിച്ചു; പിതാവ് അറസ്‌റ്റിൽ

By Staff Reporter, Malabar News
minor girl_rape case-malappuram
Representational image
Ajwa Travels

മലപ്പുറം: വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ. ചാവക്കാട് സ്വദേശിയായ 43കാരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

സ്വന്തം മകളെ പ്രതി കഴിഞ്ഞ അഞ്ചു വർഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം പുറത്തറിയുന്നത്. സ്‌കൂൾ കൗൺസിലർക്ക് കുട്ടി നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസ് പിതാവിനെ അറസ്‌റ്റ് ചെയ്‌തു.

ആദ്യഭാര്യയുമായി ബന്ധം പിരിഞ്ഞ പ്രതി രണ്ടാമതും വിവാഹിതനായിരുന്നു. ആദ്യ ഭാര്യയിൽ ഇയാൾക്ക് നാല് മക്കളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു.

Malabar News: യാത്രാ ദുരിതത്തിന് പരിഹാരം; വലിയപറമ്പിൽ ഫൈബർ ബോട്ട് വരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE