പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; തൃശൂരിൽ 20 പേർക്കെതിരെ കേസ്

By Team Member, Malabar News
thrissure
Representational image
Ajwa Travels

തൃശൂർ : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആളൂർ സ്വദേശിനിയായ പെൺകുട്ടിയെ 20ഓളം പേർ പീഡിപ്പിച്ചതായാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്. പരാതിയുടെ അടിസ്‌ഥാനത്തിൽ 20 പേർക്കെതിരെ പോലീസ് കേസെടുത്തു. കൂടാതെ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്‌തമാക്കി.

ആളൂർ സ്വദേശിനിയായ പെൺകുട്ടിയെ പ്രണയം നടിച്ചാണ് പീഡനത്തിന് ഇരയാക്കിയത്. കാമുകനാണ് ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് യുവാവിന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതിയിൽ വ്യക്‌തമാക്കുന്നു. 14 തവണ തന്നെ പീഡനത്തിന് ഇരയാക്കിയതായാണ് പെൺകുട്ടി പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. പ്രതികൾക്കായുള്ള അന്വേഷണം നടക്കുകയാണെന്നും ഉടൻ തന്നെ മുഴുവൻ പ്രതികളെയും പിടികൂടുമെന്നും പോലീസ് വ്യക്‌തമാക്കി.

Read also : സിനിമ പ്രദർശനം പ്രതിസന്ധിയിൽ; സംസ്‌ഥാനത്ത് 60 ശതമാനം തിയേറ്ററുകളും അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE