തൃശൂർ: ചാലക്കുടി എസ്എച്ച്എസ് സ്കൂളിൽ നിന്ന് കാണാതായ വിദ്യാർഥികളെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ ശ്രമിക്കവെയാണ് ഇവരെ പോലീസ് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് കുട്ടികളെ കാണാതായത്.
ഏഴാം ക്ളാസിലും ഒമ്പതാം ക്ളാസിലും പഠിക്കുന്ന പെൺകുട്ടികളെയാണ് കാണാതായത്. ഇവരുടെ രക്ഷിതാക്കൾ ചാലക്കുടി പോലീസിൽ പരാതി നൽകുകയായിരുന്നു. കൂടുതൽ പേരെ കാണാതായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.
Most Read: വിദ്യാർഥിയെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നും പ്രതിഷേധം