കോവിഡ് സെന്റർ നിർമിക്കാൻ 2 കോടി; ഡെൽഹിക്ക് സഹായ ഹസ്‌തവുമായി അമിതാഭ് ബച്ചന്‍

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിക്ക് സഹായ ഹസ്‌തവുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. കോവിഡ് സെന്റര്‍ നിര്‍മിക്കാന്‍ ഡെൽഹിയിലെ രകബ് ഗഞ്ച് ഗുരുദ്വാരക്ക് ബച്ചന്‍ രണ്ട് കോടി രൂപ വാഗ്‌ദാനം ചെയ്‌തു.

രകബ് ഗഞ്ചിലെ കോവിഡ് സെന്റര്‍ തിങ്കളാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഡെൽഹി സിഖ് ഗുരുദ്വാര കമ്മിറ്റി പ്രസിഡണ്ട് മജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു. വിദേശത്ത് നിന്ന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സ് എത്തിക്കാന്‍ വേണ്ട സഹായം ചെയ്യുമെന്നും ബച്ചന്‍ വാഗ്‌ദാനം ചെയ്‌തതായി സിര്‍സ പറഞ്ഞു.

300 ബെഡുകള്‍ ഉൾക്കൊള്ളുന്ന കോവിഡ് സെന്ററാണ് രകബ് ഗഞ്ച് ഗുരുദ്വാരയില്‍ ഒരുക്കുന്നത്. ഇവിടേക്ക് ആവശ്യമായ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സ്, ഡോക്‌ടർമാർ, മെഡിസിന്‍ എന്നീ സൗകര്യവും ഒരുക്കിയതായി ഗുരുദ്വാര അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്‌ച മുതൽ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും.

അതേസമയം, കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ ഡെൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. സംസ്‌ഥാനത്ത് മെട്രോ സർവീസുകൾ അടക്കം ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്‌തമാക്കി. നിലവിൽ ഡെൽഹിയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 23 ശതമാനത്തിന് മുകളിലാണ്.

Also Read:  ’72 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നിലവില്‍ സംസ്‌ഥാനങ്ങളുടെ പക്കലുണ്ട്’; കേന്ദ്ര സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE