എം എം ഹസന്‍ യുഡിഎഫ് കണ്‍വീനറാകും

By Syndicated , Malabar News
M M Hassan_Malabar news
Ajwa Travels

തിരുവനന്തപുരം: എം എം ഹസനെ യുഡിഎഫ് കണ്‍വീനറായി പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബെന്നി ബെഹ്‌നാൻ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. സെപ്റ്റംബര്‍ 27നാണ് ബെന്നി ബെഹ്‌നാൻ യുഡിഎഫ് കണ്‍വീനര്‍ സ്‌ഥാനം രാജിവച്ചത്.

എംപിയായതോടെ ബെന്നി ബെഹ്‌നാനെ കണ്‍വീനര്‍ സ്‌ഥാനത്തുനിന്ന് മാറ്റാന്‍ ആലോചന ഉണ്ടായിരുന്നു. ഇക്കാര്യം അറിയിച്ച് കെപിസിസി ഹൈക്കമാന്‍ഡിന് കത്തെഴുതിയിരുന്നു. ബെന്നി ബെഹ്‌നാൻ പാര്‍ലമെന്റ് അംഗമായി വിജയിച്ചതിനാല്‍ കണ്‍വീനര്‍ സ്ഥാനത്ത് എം എം ഹസന്‍ വരട്ടേയെന്ന നിര്‍ദ്ദേശം എ ഗ്രൂപ്പ് നേതാക്കളാണ് മുന്നോട്ടു വച്ചത്. ഇതനിടെ ബെന്നി ബെഹ്‌നാൻ ഐ ഗ്രൂപ്പുമായി അടുക്കുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ബെന്നി ബെഹ്‌നാൻ രാജി പ്രഖ്യാപിച്ചത്.

Read also: ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE