കേന്ദ്ര സർക്കാർ കോവിഡ് ജിന്നിനെ കുപ്പിയിലാക്കി; യോഗി

By Syndicated , Malabar News
modi_yogi
Ajwa Travels

ലഖ്‌നൗ: യുപിയിലെ മുൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്രത്തിൽ മണി മുഴങ്ങുമ്പോൾ വികസനത്തിന് അശുഭകരമായവർ സ്വയം അപ്രത്യക്ഷമാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ജലേസറിൽ പൊതുറാലിയിൽ സംസാരിക്കവേയാണ് യോഗിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കോവിഡ് ജിന്നിനെ വിജയകരമായി കുപ്പിയിലാക്കിയെന്നും യോഗി പറഞ്ഞു.

ക്ഷേത്രങ്ങളിൽ മണി മുഴക്കുമ്പോൾ അശുഭകരമായതെല്ലാം ഇല്ലാതാകുമെന്നാണ് വിശ്വാസമെന്നും അതിനാൽ രാമക്ഷേത്രത്തിൽ മണി മുഴങ്ങുമ്പോൾ വികസനത്തിന് അശുഭകരമായവർ സ്വയം അപ്രത്യക്ഷമാകുമെന്നും യോഗി പറഞ്ഞു. സംസ്‌ഥാനത്ത്‌ 2017ന് മുമ്പ് മാഫിയകളും ക്രിമിനലുകളും ആധിപത്യം സ്‌ഥാപിച്ചിരുന്നു. കോൺഗ്രസോ, എസ്‌പിയോ, ബിഎസ്‌പിയോ പാവങ്ങളോടും കർഷകരോടും ഒരു അനുഭാവവും കാട്ടിയില്ല എന്നും യോഗി കുറ്റപ്പെടുത്തി.

Read also: ഹിജാബ് വിവാദം; നാളെ മുതൽ ഉഡുപ്പി ഹൈസ്‌കൂൾ പരിസരത്ത് നിരോധനാജ്‌ഞ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE