കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിഐ സുധീറിന് സസ്‍പെൻഷൻ. സുധീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ട്രാഫിക് എസിപി കേസ് അന്വേഷിക്കും.
ഗാർഹിക പീഡനത്തിനെതിരെ നൽകിയ പരാതിക്കു പരിഹാരം കാണേണ്ട പോലീസ് ഇൻസ്‌പെക്‌ടർ മാനസികരോഗി എന്നു വിളിച്ചതാണ് മകളെ തകർത്തതെന്നു മാതാവ് ഫാരിസ കുറ്റപ്പെടുത്തിയിരുന്നു. ഇൻസ്‌പെക്‌ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും മോഫിയയുടെ സഹപാഠികളും പോലീസിനെതിരെ പ്രതിഷേധിച്ചിരുന്നു.
അതേസമയം മോഫിയ ജീവനൊടുക്കിയ സംഭവത്തിൽ കേസ് അന്വേഷണം കഴിഞ്ഞ ദിവസം എറണാകുളം റൂറല്‍ ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. ഡിവൈഎസ്‌പി വി രാജീവിനാണ് അന്വേഷണ ചുമതല.
Also Read: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു; ഒരാഴ്‌ചക്കിടെ മൂന്നാമത്തെ ശിശുമരണം