പാലക്കാട്: അട്ടപ്പാടിയിൽ മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം.
ഒരാഴ്‌ചക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഈ വർഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടർന്ന് ഒരു മാതാവും മരിക്കുന്ന സാഹചര്യമുണ്ടായി.
ഇന്ന് മരിച്ച ആൺകുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നാല് ദിവസത്തിനിടെ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. രണ്ടുദിവസം മുൻപാണ് തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടി മരണമടഞ്ഞത്. കുറവൻ കണ്ടി സ്വദേശി ബാലകൃഷ്‌ണന്റെ കുഞ്ഞും നേരത്തെ മരണപ്പെട്ടിരുന്നു. കുട്ടിയുടെ മാതാവ് തുളസിയും മരണപ്പെട്ടിരുന്നു. സിക്കിള്‍ സെല്‍ അനീമിയ രോഗത്തിന് ചികിൽസയിലായിരുന്ന യുവതി പ്രസവത്തിന് പിന്നലെയാണ് മരണപ്പെട്ടത്.
Malabar News: കാസർഗോഡ് സർക്കാർ സ്‌കൂളിൽ റാഗിംഗ്, വിദ്യാർഥിയുടെ മുടിവെട്ടി