മോഹൻലാൽ ‘ബർമുഡ’ സിനിമയിലെ തന്റെ പാട്ടിനെ കുറിച്ച് പറയുന്നു

By Siva Prasad, Special Correspondent (Film)
  • Follow author on
Mohanlal Talks about 'Bermuda' Songs
Ajwa Travels

ഷെയിൻ നിഗം – വിനയ് ഫോർട്ട്‌ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടികെ രാജീവ് കുമാറിന്റെ ‘ബർമുഡ’ യിൽ മോഹൻലാൽ പാട്ടുപാടാനുണ്ടായ സാഹചര്യവും മറ്റും പറയുന്ന 1 മിനിറ്റിൽ താഴെയുള്ള വീഡിയോ മലയാളത്തിന്റെ വാനമ്പാടി കെഎസ്‌ ചിത്ര തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തിറക്കി.

ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ നിർവഹിക്കുന്നത് ഹംഗറിയിലെ ബുഡാ പെസ്‌റ്റിൽ നിന്നുള്ള നാൽപതോളം വരുന്ന കലാകാരൻമാർ ചേർന്നാണ് എന്നൊരു പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ഓൺലൈൻ സംവിധാനം വഴിയാണ് മറ്റൊരു രാജ്യത്തെ കലാകാരൻമാർ മോഹൻലാൽ പാടിയ ‘ബർമുഡ’ യിലെ പാട്ടിന് വേണ്ടി ഓർക്കസ്‌ട്ര ചെയ്‌തിരിക്കുന്നത്‌.

വിനായക് ശശികുമാറിന്റെ വരികൾക്ക് വേണ്ടി രമേശ്‌ നാരായണനാണ് അതിമനോഹരമായ ഈ ഗാനം ചിട്ടയിടുത്തിയിരിക്കുന്നത്. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സികെ, ബിജു സിജെ, ബാദുഷ എൻഎം എന്നിവരുടെ നിർമാണത്തിൽ കൃഷ്‌ണദാസ്‌ പങ്കിയാണ് ബർമുഡക്ക് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

ടികെ രാജീവ്‌ കുമാർ സംവിധാനം ചെയ്യുന്ന‌ ചിത്രത്തിൽ, ഷെയ്‌നും വിനയ് ഫോർട്ടും കൂടാതെ ഇന്ദ്രൻസ്, സുധീർ കരമന എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കാശ്‌മീരി സ്വദേശി ശെയ്‌ലീ കൃഷ്‌ണയാണ് നായിക. ചിത്രവുമായി ബന്ധപ്പെട്ട മുൻ വാർത്തകൾ ഈ ലിങ്കിൽ വായിക്കാം.

Most Read: മർദ്ദിച്ചത് പെട്ടെന്നുണ്ടായ പ്രകോപനം കാരണം; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE