കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

By News Desk, Malabar News
Ed Questiones Bineesh Today In Bengaluru
Bineesh Kodiyeri
Ajwa Travels

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് കേസ്. ഘട്ടം ഘട്ടമായി കുറ്റപത്രം സമർപ്പിക്കുമെന്നാണ് ഇഡി അറിയിച്ചിരുന്നതെങ്കിലും പൂർണ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ 19A, 69 എന്നീ വകുപ്പുകളാണ് ഇഡി ബിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്. ലഹരി വസ്‌തുക്കൾ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാട് കേസിലെ പ്രതികളെ സഹായിക്കുകയും ചെയ്‌തുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്‌റ്റ് ചെയ്‌ത അനൂപിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്.

Also Read: സ്വർണക്കടത്ത് കേസ്; സെക്രട്ടറിയേറ്റിൽ വീണ്ടും എൻഐഎ പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE