കള്ളപ്പണ ഇടപാട്; മോൻസൺ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്‌തു

By News Desk, Malabar News
one-more-case-against-monson
Ajwa Travels

കൊച്ചി: പുരാവസ്‌തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്‌തു. വിയ്യൂർ ജയിലിൽ ആയിരുന്ന മോൻസനെ കൊച്ചിയിൽ എത്തിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തത്‌. കേസുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിനെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

ഇതിനിടെ, നടൻ മോഹൻലാലിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. മോൻസന്റെ മ്യൂസിയം സന്ദർശന കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. മോൻസൺ കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽക്കൂടി മോഹൻലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന. മോൻസൺ കേസിൽ ഐജി ലക്ഷ്‌മണിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്‌ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു.

Most Read: തെളിവുകളില്ല; കരുവന്നൂർ ബാങ്കിലെ സസ്‌പെൻഷൻ നടപടികൾ പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE