ജില്ലയിലെ അതിർത്തികളിൽ നിരീക്ഷണം ശക്‌തമാക്കും

By Staff Reporter, Malabar News
wayanad-bavali-checkpost
Ajwa Travels

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ജില്ലയുടെ അതിർത്തി ചെക് പോസ്‌റ്റുകളായ മൂലഹള്ളി, ബാവലി, കുട്ട എന്നിവിടങ്ങളിൽ നിരീക്ഷണം ശക്‌തമാക്കുന്നു. ജില്ലയിലെ അതിർത്തി പ്രദേശങ്ങളായ ചാമരാജനഗർ, കൊടക്, മൈസൂർ എന്നിവിടങ്ങളിലെ കളക്‌ടർമാർ, പൊലീസ് മേധാവികൾ എന്നിവരുമായി ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുള്ള വീഡിയോ കോൺഫറൻസിലൂടെ നടത്തിയ യോഗത്തിലാണ് തീരുമാനം.

അതിർത്തി ചെക്പോസ്‌റ്റുകളിൽ പോലീസ്, എക്‌സൈസ്, ഫോറസ്‌റ്റ് ഓഫീസർമാർ, സ്‌റ്റാറ്റിക് സർവെയിലൻസ് ടീം, ഫ്ളയിങ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം ഉറപ്പാക്കുന്നത്.

മറ്റ് സംസ്‌ഥാനങ്ങളിൽനിന്ന് ജില്ലയിലേക്കുള്ള കാട്ടുവഴികളിലും നിരീക്ഷണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ രണ്ട് ദിവസങ്ങളിലും വോട്ടെണ്ണൽ ദിവസവും അതിർത്തി പ്രദേശങ്ങളിൽ മദ്യവിൽപ്പന തടയുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കും. മാവോവാദി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വനാതിർത്തിയോട് ചേർന്നുള്ള ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങ്ങും ഉറപ്പാക്കും.

Read Also: ശബരിമലയിൽ നിയമനിർമാണം, വൃത്തികെട്ട രാഷ്‌ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണം; സുരേഷ് ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE