ശബരിമലയിൽ നിയമനിർമാണം, വൃത്തികെട്ട രാഷ്‌ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണം; സുരേഷ് ഗോപി

By Trainee Reporter, Malabar News
Suresh gopi mp_Malabar news

തൃശൂർ: ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് തൃശൂരിലെ ബിജെപി സ്‌ഥാനാർഥിയും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. വൃത്തികെട്ട രാഷ്‌ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

ബിജെപി അധികാരത്തിൽ വന്നാൽ ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി വ്യക്‌തമാക്കി. ഒരു വിഭാഗം രാഷ്‌ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സുരേഷ് ഗോപി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് സുരേഷ് ഗോപിയെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ചികിൽസക്ക് ശേഷം 10 ദിവസത്തെ വിശ്രമവും ഡോക്‌ടർമാർ സുരേഷ് ഗോപിക്ക് നിർദേശിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷമായിരിക്കും തൃശൂരിലടക്കം പ്രചാരണ രംഗത്ത് സുരേഷ് ഗോപി സജീവമാകുക.

Read also: പിസി തോമസിന്റെ വരവോടെ കേരള കോൺഗ്രസ് ശക്‌തി പ്രാപിക്കും; പിജെ ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE