പിസി തോമസിന്റെ വരവോടെ കേരള കോൺഗ്രസ് ശക്‌തി പ്രാപിക്കും; പിജെ ജോസഫ്

By News Desk, Malabar News

തിരുവനന്തപുരം: പിസി തോമസിന്റെ വരവോടെ കേരള കോൺഗ്രസ് കൂടുതൽ ശക്‌തി പ്രാപിക്കുമെന്ന് പിജെ ജോസഫ്. കോവിഡ് ചികിൽസക്ക് ശേഷം ആദ്യമായാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നത്. യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുവെന്നും വൻ ഭൂരിപക്ഷത്തോടെ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നേടുമെന്നും പിജെ ജോസഫ് പറഞ്ഞു.

ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നാണ് പിസി തോമസിന്റെ പാർട്ടിയുമായി ലയിച്ചത് സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതികരണം. കുറച്ച് നാളായി നടന്നു ചർച്ചകൾ ഫലപ്രദമായെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ലയനത്തിന് എതിരായ വിമർശനങ്ങളിൽ കഴമ്പില്ല. ലയിക്കുക എന്നതിനേക്കാൾ ഉപരി യോജിച്ച് പ്രവർത്തിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്.പിസി തോമസിനെ ഡെപ്യൂട്ടി ചെയർമാനാക്കുമെന്നും പിജെ ജോസഫ് അറിയിച്ചു.

പിസി തോമസ് എൻഡിഎ വിട്ടാണ് വന്നത്. കൂടുതൽ പാർട്ടികൾ കേരള കോൺഗ്രസിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ‘സുധാകരൻ വേണമെന്ന് നിർബന്ധമില്ല; ധർമ്മടത്തെ സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE