‘സുധാകരൻ വേണമെന്ന് നിർബന്ധമില്ല; ധർമ്മടത്തെ സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ’

By Desk Reporter, Malabar News
Muraleedharan
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് ആര് മൽസരിക്കണം എന്ന കാര്യത്തിൽ കോൺഗ്രസ് ഇന്ന് തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷയെന്ന് കെ മുരളീധരൻ എംപി. ധർമ്മടത്ത് കെ സുധാകരൻ തന്നെ വേണമെന്ന നിർബന്ധം ഇല്ല. കൈപ്പത്തി ചിഹ്‌നത്തിൽ മൽസരിക്കണോ എന്ന് നേതൃത്വം തീരുമാനിക്കുമെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. തൂക്കം നോക്കി ശക്‌തനോ ദുര്‍ബലനോ എന്ന് തീരുമാനിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയനെതിരെ കെ സുധാകരൻ ധർമ്മടത്ത് മൽസരിക്കും എന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങളില്‍ അടിസ്‌ഥാനമില്ലെന്ന് വ്യക്‌തമാക്കി സുധാകരൻ തന്നെ രംഗത്ത് എത്തി. മൽസരിക്കാൻ താൻ ആരെയും സന്നദ്ധത അറിയിച്ചിട്ടില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്‌ഥാനാര്‍ഥിയാകണം എന്നാണ് അഭിപ്രായമെന്നും കെ സുധാകരൻ പറഞ്ഞു.

Also Read:  തോമസുമായുള്ള ലയനം ജോസഫിന് ബിജെപിയിലേക്കുള്ള പാലമെന്ന് ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE