ബസിന് നേരെ കരിക്കെറിഞ്ഞ് കുരങ്ങുകൾ; ചില്ല് തകർന്ന് രണ്ടുപേർക്ക് പരിക്ക്

By Trainee Reporter, Malabar News
wild animal attack

ഇരിട്ടി: റോഡരികിലെ തെങ്ങിൽ നിന്ന് ഓടുന്ന ബസിന് മുകളിലേക്ക് കരിക്ക് വലിച്ചെറിഞ്ഞ് കുരങ്ങുകൾ. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരിട്ടിയിൽ നിന്നും പൂളക്കുറ്റിക്ക് നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്ന സെയ്‌ന്റ് ജൂഡ് ബസിന് നേരെയാണ് കുരുങ്ങുകൾ കരിക്ക് എറിഞ്ഞത്.

ബസിന്റെ ചില്ല് തകർന്നതിനെ തുടർന്ന് രണ്ട് ദിവസത്തെ സർവീസ് ആണ് മുടങ്ങിയത്. മുന്നിലെ ചില്ല് മാറ്റാൻ മാത്രം ബസ് ഉടമയ്‌ക്ക് 17,000 രൂപ ചിലവായിട്ടുണ്ട്. അതേസമയം, നഷ്‌ടപരിഹാരം നൽകാൻ വകുപ്പില്ലെന്നാണ് സംഭവത്തിൽ വനവകുപ്പിൽ നിന്നും ബസ് ഉടമയായ ചെക്കാനിക്കുന്നേൽ ജോൺസന് ലഭിച്ച വിശദീകരണം. മൂന്ന് ബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ നിലവിൽ ഒരു ബസ് മാത്രമാണ് ഓടുന്നത്.

ഈ പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണെന്ന് പരാതി ഉണ്ട്. കാൽനട യാത്രക്കാർക്കും ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾക്കും നേരെയുള്ള കുരങ്ങുകളുടെ ആക്രമണം പ്രദേശത്ത് സ്‌ഥിരം പരാതിയാണ്. എന്നാൽ, കുരങ്ങുകളെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.

Most Read: മോൻസണെതിരെ കൂടുതൽ കണ്ടെത്തലുകൾ; 4 വർഷത്തിനിടെ തട്ടിയെടുത്തത് 25 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE