മൂത്തേടം പഞ്ചായത്ത്‌; 7ആം വാർഡിൽ എൽഡിഫ് തിരെഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

By Desk Reporter, Malabar News
Moothedam _Malabar News
സിപിഐഎം ലോക്കൽ സെക്രട്ടറി വി കെ ഷാനവാസ്‌ മുഖ്യ പ്രഭാഷണം നടത്തുന്നു
Ajwa Travels

കാരപ്പുറം: മൂത്തേടം പഞ്ചായത്ത്‌ 7ആം വാർഡ് എൽഡിഫ് തിരെഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. മൂത്തേടം പഞ്ചായത്ത്‌ സിപിഐഎം ലോക്കൽ സെക്രട്ടറി വി കെ ഷാനവാസ്‌ മുഖ്യ പ്രഭാഷണം നടത്തി. എൽഡിഎഫ് ഭരണ സമിതിക്ക് കീഴിൽ അഴിമതി തമാശക്ക് പോലും ചൂണ്ടി കാണിക്കാൻ കഴിയാത്ത വിധം എതിരാളികളെ പോലും നിശബ്‌ദമാക്കിയ ഭരണമായിരുന്നു കഴിഞ്ഞ 5 വർഷവും മൂത്തേടം ഗ്രാമ പഞ്ചായത്ത് ‌നടത്തിയത് എന്ന് വി കെ ഷാനവാസ് പറഞ്ഞു.

ചോളമുണ്ട ബ്രാഞ്ച് സെക്രട്ടറി മനോജ്‌ സ്വാഗതവും, പനമ്പറ്റ ബ്രാഞ്ച് സെക്രട്ടറി വി കെ അബ്‌ദുള്ള അധ്യക്ഷവും വഹിച്ചു. വാർഡ് എൽഡിഎഫ് സ്‌ഥാനാർഥി ജാസ്‌മിൻ, ബ്‌ളോക് പഞ്ചായത്ത്‌ സ്‌ഥാനാർഥി ഉഷ സന്തോഷ്‌, എൽസി മെമ്പർ എം വാസു, പി രായിൻ, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രെഷറർ പനോളി ബഷീർ എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു.

Most Read: സ്‌ഥാനാര്‍ഥികളെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അധിക്ഷേപിച്ചാല്‍ ഇനി നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE