താൽക്കാലിക ആശ്വാസം; സംസ്‌ഥാനത്ത് നാലേമുക്കാല്‍ ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തി

By Staff Reporter, Malabar News
kerala get 5.54 lakh dose vaccine
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസം. നാലേമുക്കാൽ ലക്ഷം ഡോസ് വാക്‌സിൻ സംസ്‌ഥാനത്തെത്തിച്ചു.

നാല് ലക്ഷം കോവിഷീൽഡ് വാക്‌സിനും 75,000 ഡോസ് കോവാക്‌സിനും ആണ് എത്തിച്ചത്. എറണാകുളം, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളിലേക്ക് ബുധനാഴ്‌ച വാക്‌സിൻ കൈമാറും.

സംസ്‌ഥാനത്തിന് ഒരാഴ്‌ചത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വാക്‌സിൻ ലഭിക്കുന്നത്. വാക്‌സിൻ സ്‌റ്റോക്കില്ലാത്തതിനാൽ കഴിഞ്ഞ ദിവസം വളരെ കുറച്ച് കേന്ദ്രങ്ങളിൽ മാത്രമാണ് വാക്‌സിൻ വിതരണം നടന്നത്. നാലേമുക്കാല്‍ ലക്ഷം ഡോസ് വാക്‌സിൻ എത്തിയതോടെ സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകും.

Read Also: കോവിഡ് പ്രതിസന്ധി; ഓക്‌സിജൻ വാർറൂം & കൺട്രോൾറൂം നമ്പറുകൾ ഇതാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE