കോവിഡ് പ്രതിസന്ധി; ഓക്‌സിജൻ വാർറൂം & കൺട്രോൾറൂം നമ്പറുകൾ ഇതാണ്

By Desk Reporter, Malabar News
Oxygen war room Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താനായും ഗുരുതര സാഹചര്യത്തെ നേരിടാനായും സംസ്‌ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച ഓക്‌സിജൻ വാർറൂമുകളുടെയും കൺട്രോൾ റൂമുകളുടെയും നമ്പറുകൾ പുറത്തിറക്കി.
War room Kerala Numbers-1

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെയും ഇതര കോവിഡ് ആരോഗ്യ കേന്ദ്രങ്ങളിലേയും ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്തുകയും ഗുരുതര സാഹചര്യങ്ങളിൽ ആരോഗ്യവകുപ്പിന്റെ ശ്രദ്ധ ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഓക്‌സിജൻ വാർറൂമുകളും കൺട്രോൾറൂമുകളും.
War room Kerala Numbers-2വരും ദിവസങ്ങളിൽ 36 ശതമാനം അഥവാ പരിശോധിക്കുന്ന 10036 പേർക്ക് വരെ വ്യാപന നിരക്ക് ഉയരാനുള്ള സാധ്യത ആരോഗ്യമേഖല തള്ളിക്കളയുന്നില്ല. ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ടാണ് ആശുപത്രികളിൽ സൂക്ഷിച്ചിട്ടുള്ള ഓക്‌സിജന്റെ അളവ്, ഉപയോഗം, ഒഴിവുള്ള സിലിണ്ടറുകൾ, സിലിണ്ടർ നിറക്കുന്നതിനായി സമർപ്പിച്ച അപേക്ഷ എന്നീ വിവരങ്ങൾ വാർറൂമുകളിൽ ലഭ്യമാക്കാനും ഇതനുസരിച്ച് ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താനും ആവശ്യമായ ക്രമീകരണങ്ങൾ ആരോഗ്യവകുപ്പ് ചെയ്യുന്നത്.

പൂർണ്ണ വായനയ്ക്ക്

Most Read: അരികിലുള്ള അത്യാവശ്യക്കാരെ സഹായിക്കാം; പിന്നീട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും: ശ്രീശാന്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE