വിദേശ സഹായം ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്‌ഥരുടെ പ്രത്യേക സെൽ രൂപീകരിച്ചു

By Staff Reporter, Malabar News
Fundrising
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് കാലത്തെ വിദേശ സഹായ ഏകോപനത്തിനായി ഐഎഎസ് ഉദ്യോഗസ്‌ഥരുടെ പ്രത്യേക സെല്‍ രൂപീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായങ്ങളുടെ ഏകോപനത്തിനാണ് സമിതി. വലിയ തോതില്‍ സഹായം വരുന്നുണ്ട്. നിരവധി പേര്‍ മുന്നോട്ട് വരുന്നുണ്ടെന്നും ഇവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ചുമതലകൾ വഹിക്കുന്ന ഉദ്യോസ്‌ഥരെ സമീപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വന്തം താൽപര്യ പ്രകാരം സർക്കാർ സംവിധാനങ്ങളെ ബന്ധപ്പെടുന്നവർക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനായി നിയോഗിച്ച ഉദ്യോഗസ്‌ഥരുടെ നമ്പറുകളും മുഖ്യമന്ത്രി പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ 24 മണിക്കൂര്‍ ഹെല്‍പ് ലൈനും ഇതിനായി ലഭ്യമാകും.

ഇളങ്കോവന്‍ (വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്‌സ് ചുമതല)- 94460 01265, കാര്‍ത്തികേയന്‍- 94477 11921, കൃഷ്‌ണ തേജ- 94009 86111 എന്നിവരെ ബന്ധപ്പെടാം. ഹെല്‍പ് ലൈൻ നമ്പര്‍- 83300 11259 ആണ്.

യന്ത്രോപകരണങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കുമായി ഏഴ് കോടി രൂപ ധനസഹായം നല്‍കുമെന്ന് വാള്‍ട്ട് ഡിസ്‌നി ഇന്ത്യ-സ്‌റ്റാര്‍ ഇന്ത്യ മേധാവി കെ മാധവന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എംഎ യൂസുഫലി ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടിയും നല്‍കും.

Read Also: പരിഭ്രാന്തിയുടെ ആവശ്യമില്ല, സംസ്‌ഥാനത്ത് കൂടുതൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE