കൂടുതൽ അഭയാർഥികൾ ഇന്ത്യയിലേക്ക്; ശ്രീലങ്കയിൽ നിന്നും 19 പേർ കൂടി എത്തി

By Team Member, Malabar News
More Sri lankan Refugees Came To India Due To The Issues
Ajwa Travels

രാമേശ്വരം: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി ഉൾപ്പടെ രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ അഭയാർഥികൾ ഇന്ത്യയിൽ എത്തുന്നു. 19 പേരാണ് ഇന്ന് ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നും ധനുഷ്‌കോടിയിൽ എത്തിയത്. 7 കുടുംബത്തിൽ നിന്നുള്ളവരാണ് ഇന്ന് ഇന്ത്യയിലെത്തിയ 19 പേർ. നിലവിൽ ഇവർ മണ്ഡപം മറൈൻ പോലീസ് സ്‌റ്റേഷനിലാണ്.

സാമ്പത്തിക പ്രതിസന്ധി ഇനിയും തുടർന്നാൽ ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നു. അതിന് പിന്നാലെയാണ് കൂടുതൽ അഭയാർഥികൾ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലെത്തിയത്. ഭക്ഷ്യ, ഇന്ധന ദൗർലഭ്യം രൂക്ഷമായ ശ്രീലങ്കയിൽ വിലക്കയറ്റവും, വൈദ്യുതി ക്ഷാമവും ആളുകൾക്ക് കൂടുതൽ തിരിച്ചടി ആകുകയായിരുന്നു.

ഇന്ധന ക്ഷാമത്തെ തുടർന്ന് മൽസ്യ തൊഴിലാളികൾക്ക് കടലിൽ പോകാനും സാധിക്കാത്ത സ്‌ഥിതിയാണ്‌ നിലവിൽ. രാജ്യത്തെ വടക്കൻ തമിഴരുടെ പ്രധാന ഉപജീവനമാർഗമായ മൽസ്യ ബന്ധനവും തടസപ്പെട്ടതോടെ മൽസ്യ തൊഴിലാളികളും ഉപജീവന മാർഗമില്ലാതെ പ്രതിസന്ധിയിലായി.

Read also: നടിയെ ആക്രമിച്ച കേസ്; മഞ്‌ജു വാര്യറുടെ മൊഴി രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE