സംസ്‌ഥാനത്ത് നാളെ മുതൽ കൂടുതൽ ട്രെയിൻ സർവീസുകൾ; റിസർവേഷൻ ആരംഭിച്ചു

By Team Member, Malabar News
A sleeper coach was also provided on the Rajyarani Express
Representational Image
Ajwa Travels

തിരുവനന്തപുരം : കോവിഡിനെ തുടർന്ന് നിർത്തി വച്ചിരുന്ന കൂടുതൽ ട്രെയിനുകൾ സംസ്‌ഥാനത്ത് നാളെ മുതൽ സർവീസ് തുടങ്ങും. ഇതോടെ ഇന്റർസിറ്റി എക്‌സ്‌പ്രസും, ജനശതാബ്‌ദി എക്‌സ്‌പ്രസും ഉൾപ്പടെ നിർത്തിവച്ചിരുന്ന മിക്ക ട്രെയിനുകളും നാളെ മുതൽ വീണ്ടും ഓടിത്തുടങ്ങും. ഈ സർവീസുകളിലേക്കുള്ള റിസർവേഷനും ആരംഭിച്ചതായി അധികൃതർ വ്യക്‌തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഭാഗികമായി നിർത്തിവച്ച പല ട്രെയിനുകളും നാളെ മുതൽ വീണ്ടും സർവീസ് നടത്താനാണ് റെയിൽവേയുടെ തീരുമാനമെന്ന് അധികൃതർ പറഞ്ഞു. ഇതിന് പുറമേ കൂടുതൽ ദീർഘദൂര ട്രെയിനുകൾ സർവീസ് തുടങ്ങുന്ന കാര്യം സംബന്ധിച്ച് റെയിൽവേ നാളെ പ്രഖ്യാപനം നടത്തിയേക്കും.

കോവിഡ് വ്യാപനം രൂക്ഷമായതും, തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണും ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തെ വലിയ രീതിയിൽ ബാധിച്ചു. തുടർന്നാണ് സർവീസുകൾ പലതും വെട്ടിക്കുറക്കാൻ റെയിൽവേ തീരുമാനിച്ചത്. എന്നാൽ ചില ദീർഘദൂര സർവീസുകൾ ലോക്ക്ഡൗണിനിടയിലും തുടർന്നിരുന്നു.

Read also : നെൻമാറയിൽ പെൺകുട്ടിയെ ഒളിവിൽ പാ‌‌ർപ്പിച്ച സംഭവം; വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE