മഞ്ചേരി മെഡിക്കൽ കോളേജിൽ കൂടുതൽ വെന്റിലേറ്ററുകൾ എത്തിച്ചു

By Trainee Reporter, Malabar News
Govt. Medical College Manjeri
Ajwa Travels

മഞ്ചേരി: കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജിൽ കൂടുതൽ വെന്റിലേറ്ററുകൾ എത്തിച്ച് ആരോഗ്യ വകുപ്പ്. മെഡിക്കൽ കോളേജിലേക്ക് 22 വെന്റിലേറ്ററുകളാണ് പുതുതായി എത്തിച്ചത്. രണ്ടു കോടി രൂപാ ചിലവിലാണ് വെന്റിലേറ്റർ വാങ്ങിയത്. ഇതോടെ കുട്ടികളുടേത് ഉൾപ്പടെ കോളേജിലെ വെന്റിലേറ്ററുകളുടെ എണ്ണം 100 ആയി.

ആശുപത്രിയിൽ കൂടുതൽ ഐസിയു സജ്‌ജീകരിക്കുന്നതിന്റെ ഭാഗമായുള്ള ക്രമീകരണങ്ങൾ ഉടൻ തുടങ്ങും. ഇതിനായുള്ള ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനവും ഉടൻ ആരംഭിക്കും. കൂടാതെ, കോവിഡ് ബാധിച്ച് ഗുരുതരാവസ്‌ഥയിൽ ആയവരെ ചികിൽസിക്കാൻ ഐസിയു കിടക്കകളുടെ എണ്ണവും വർധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

നേരത്തേ, കോവിഡ് രോഗികളുടെ എണ്ണം കൂടിയപ്പോൾ വെന്റിലേറ്റർ ഇല്ലാതെ ആശുപത്രിയിൽ പ്രതിസന്ധി ഉണ്ടായിരുന്നു. തുടർന്ന്, നിലമ്പൂർ ഉൾപ്പടെയുള്ള മറ്റ് ആശുപത്രികളിൽ നിന്നും താൽക്കാലികമായി വെന്റിലേറ്ററുകൾ വാങ്ങിയാണ് പ്രതിസന്ധി പരിഹരിച്ചിരുന്നത്. അതേസമയം, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന രണ്ടാഴ്‌ച മുൻപ് ഇവിടേക്ക് അഞ്ച് വെന്റിലേറ്ററുകൾ നൽകിയിരുന്നു.

Read Also: ദിർഹം നൽകാമെന്ന വ്യാജേന തട്ടിപ്പ്; ഓട്ടോ ഡ്രൈവർക്ക് നഷ്‌ടപ്പെട്ടത് അഞ്ചു ലക്ഷം രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE