ഇനി ഇല്ല, ആ ഹെലികോപ്റ്റര്‍ ഷോട്ട്

By Team Member, Malabar News
Malabar News_MS Dhoni announces retirement
Representational image
Ajwa Travels

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം ലോകത്തെ അറിയിച്ചത്. ഇന്ന് രാത്രി 7.29 മുതല്‍ താന്‍ വിരമിച്ചതായ് കണക്കാക്കണമെന്ന് ധോണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിച്ച എംഎസ് ധോണി 2019 ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നില്ല.

ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം രണ്ട് ലോകകപ്പുകള്‍ നേടിയിരുന്നു. 2007ലെ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ നേടിയത് ധോണിയുടെ ക്യാപ്റ്റന്‍സി മികവിലാണ്. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണിയുടെ നേതൃത്വത്തിലുള്ള നീലപട സ്വന്തമാക്കിയിരുന്നു.
ക്രീസില്‍ ‘ക്യാപ്റ്റന്‍ കൂള്‍’എന്ന് അറിയപ്പെട്ടിരുന്ന ധോണി വിരമിക്കുമ്പോള്‍ ക്രിക്കറ്റിലെ തന്നെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. സ്റ്റമ്പിന് പുറകിലുള്ള ധോണിയുടെ മായാജാലവും ഹെലികോപ്റ്റര്‍ ഷോട്ടുകളും ഇനി ഇല്ലായെന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് തികച്ചും വേദനാജനകമായിരിക്കുമെന്നതില്‍ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE