മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷനെ മാറ്റില്ല; കേരളത്തിന്റെ ആവശ്യം തള്ളി

By Desk Reporter, Malabar News
Mullaperiyar oversight committee chairman will not be replaced; Kerala's demand was rejected

ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. നിലവിലെ അംഗങ്ങളില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ജസ്‌റ്റിസ്‌ എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. കേന്ദ്ര ജല കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥനെ മേല്‍നോട്ട സമിതി ചെയര്‍മാൻ ആക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു.

മേല്‍നോട്ട സമിതി അധ്യക്ഷനായി കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കാനാകില്ല. കേന്ദ്ര ജല കമ്മീഷനിലെ ചീഫ് എന്‍ജിനീയര്‍ ഗുല്‍ഷന്‍ രാജ് ആണ് നിലവിലെ മേല്‍നോട്ട സമിതി അധ്യക്ഷന്‍. അതില്‍ മാറ്റം വേണ്ടെന്ന് അഡീഷണൽ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അറിയിച്ചു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ നാളെ ഉത്തരവ് പറയാനും സുപ്രീം കോടതി തീരുമാനിച്ചു.

Most Read:  വിജയ് ചിത്രം ‘ബീസ്‌റ്റ്’ തമിഴ്‌നാട്ടിൽ നിരോധിക്കണം; മുസ്‌ലിം ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE