ബിനീഷിന്റെ അറസ്‌റ്റ്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി

By Team Member, Malabar News
Mullappally Ramachandran
മുല്ലപ്പള്ളി രാമചന്ദ്രൻ
Ajwa Travels

തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്‌റ്റില്‍ ആയതിന് പിന്നാലെ സിപിഎമ്മിനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിനീഷിന് പിന്നാലെ സിപിഎമ്മിലെ പലരും കുടുങ്ങുമെന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘവുമായാണ് ബിനീഷിന് ബന്ധമെന്നും ഇത് സിപിഎമ്മിലെ പലരെയും കുടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ ബിനീഷിന് സിപിഎമ്മുമായി ബന്ധമില്ലെന്ന വാദം അടിസ്‌ഥാന രഹിതമാണെന്നും മുല്ലപ്പള്ളി വ്യക്‌തമാക്കി.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിജെപി ഇടപെട്ടില്ലെങ്കില്‍ അത് സിപിഎം നേതാക്കളിലേക്ക് എത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കൂടാതെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിനൊപ്പം തന്നെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനിലേക്കും അന്വേഷണം കൊണ്ട് പോകണമെന്ന് മുല്ലപ്പള്ളി വ്യക്‌തമാക്കി.

Read also : ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE