സമരക്കാരുമായുള്ള മന്ത്രിതല ചര്‍ച്ച വൈകിവന്ന വിവേകം; മുല്ലപ്പള്ളി രാമചന്ദ്രന്‍

By News Desk, Malabar News
Mullappally-Ramachandran
Ajwa Travels

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി മന്ത്രി തലത്തില്‍ ചര്‍ച്ച നടത്താന്‍ തയാറായ സർക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്‌ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പ് സര്‍ക്കാര്‍ മന്ത്രിതല ചര്‍ച്ച നടത്തേണ്ടതായിരുന്നു. പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പ്രഹസനമാകുമോയെന്ന് ആശങ്കയുണ്ട്.

ഒത്തുതീര്‍പ്പില്‍ ആത്‌മാര്‍ഥത ഉണ്ടെങ്കില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കാതെ വാക്കു പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സമരം അവസാനിപ്പിച്ച എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ സന്തോഷത്തില്‍ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്ക് ഒപ്പം കോണ്‍ഗ്രസും പങ്കുചേരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

National News: കർഷകർ ദേശവിരുദ്ധരല്ല, ചെങ്കോട്ട അക്രമം ആസൂത്രണം ചെയ്‌തത്‌ ബിജെപി; കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE